Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Africa Tour

Europe

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ഫ്രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം സ​മാ​പി​ച്ചു

വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ 11 ദി​വ​സം നീ​ണ്ടു​നി​ന്ന പ്ര​ഥ​മ ആ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം സ​മാ​പി​ച്ചു. സ​മാ​ധാ​ന​ത്തി​ന്‍റെ​യും മാ​ന​വി​ക​ത​യു​ടെ​യും സ​ന്ദേ​ശ​വു​മാ​യി ഈ ​മാ​സം 13ന് ​ആ​രം​ഭി​ച്ച യാ​ത്ര​യി​ൽ നാ​ല് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ് മാ​ർ​പാ​പ്പ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

യു​ദ്ധം ത​ക​ർ​ത്ത മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും ദാ​രി​ദ്ര്യ​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രേ പോ​രാ​ടാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളെ ആ​ഹ്വാ​നം ചെ​യ്യാ​നും സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ മാ​ർ​പാ​പ്പ സ​മ​യം ക​ണ്ടെ​ത്തി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളി​ലും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം, ആ​ഫ്രി​ക്ക​യു​ടെ ഭാ​വി യു​വാ​ക്ക​ളു​ടെ കൈ​ക​ളി​ലാ​ണെ​ന്നും അ​വ​ർ​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ഓ​ർ​മി​പ്പി​ച്ചു.

ആ​ഫ്രി​ക്ക​ൻ ജ​ന​ത​യു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ടു​ത്ത​റി​യു​ന്ന​തി​നും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മേ​ഖ​ല​ക​ളി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മാ​ർ​പാ​പ്പ​യു​ടെ ഈ ​യാ​ത്ര.

അ​ൾ​ജീ​രി​യ, കാ​മ​റൂ​ൺ, അം​ഗോ​ള, ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് മാ​ർ​പാ​പ്പ​യെ നേ​രി​ൽ കാ​ണാ​നാ​യി എ​ത്തി​യ​ത്.

ഓ​രോ രാ​ജ്യ​ത്തും ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് മാ​ർ​പാ​പ്പ​യ്ക്ക് ല​ഭി​ച്ച​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ൾ​ജീ​രി​യ​യി​ലെ​ത്തി​യ മാ​ർ​പാ​പ്പ, അ​വി​ടെ​യു​ള്ള ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും മ​ത​സൗ​ഹാ​ർ​ദ​ത്തിന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.

സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കാ​മ​റൂ​ണി​ൽ സ​മാ​ധാ​ന​ത്തിന്‍റെ അം​ബാ​സ​ഡ​റാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. അ​ക്ര​മ​ങ്ങ​ൾ വെ​ടി​ഞ്ഞ് ഐ​ക്യ​ത്തോ​ടെ മു​ന്നേ​റാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

അം​ഗോ​ള​യി​ലെ ലു​വാ​ണ്ട​യി​ൽ ന​ട​ന്ന വ​ൻ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​ഴി​മ​തി​വി​മു​ക്ത​മാ​യ ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം, ദ​രി​ദ്ര​രെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ച്ച​ത്.

Latest News

Corehub Up